കുണ്ടറ : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം മെത്രാസനം ഏർപ്പെടുത്തിയ പ്രഥമ മാർ അന്തോണിയോസ് സ്മൃതി മികച്ച യുണിറ്റ് പുരസ്കാരം നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന് ലഭിച്ചു. കൊല്ലം മെത്രാസനത്തിലെ 66 പള്ളികളിലെ യുവജന പ്രസ്ഥാന യൂണിറ്റുകളിൽ നിന്നാണ് അവാർഡ് ലഭിച്ചത്.
മെത്രാസന യുവജനപ്രസ്ഥാനം വാർഷിക ക്യാമ്പിൽ വച്ച് ബഹു കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് പുരസ്കാരം യുവജനപ്രസ്ഥാനം ഭാരവാഹികൾ ഏറ്റുവാങ്ങി. 2024-25 വർഷം നടത്തിയ 30ൽ പരം സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.
സൗജന്യ പി എസ് സി പരീക്ഷാ പരിശീലനത്തിലൂടെ 40 ഓളം യുവജനങ്ങളെ കേരള സർക്കാർ സർവ്വീസിൽ എത്തിക്കാൻ കഴിഞ്ഞത്, ലഹരി വിരുദ്ധ പ്രോഗ്രാമുകൾ, പ്രകൃതി സൗഹൃദ പ്രോഗ്രാമുകൾ, സൗജന്യ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, മെഡിക്കൽ ക്യാമ്പ്, തെരുവോരങ്ങളിൽ പൊതിച്ചോർ വിതരണം എന്നിവ ഇക്കാലയളവിലെ പ്രധാന മാതൃകാപരമായ പ്രവത്തനങ്ങൾ ആയിരുന്നു.
2011-12 വർഷം ഓർത്തഡോക്സ് സഭയുടെ മികച്ച യുവജനപ്രസ്ഥാനത്തിനുള്ള പുരസ്കാരവും, 2 012 ൽ യുഎഇ യിൽ വച്ച് ഷാർജ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ പുരസ്കാരവും, 2018-19 ൽ ഓർത്തഡോക്സ് സഭയുടെ മികച്ച ജീവകാരുണ്യ യൂണിറ്റിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട് . ഫാ. ക്രിസ്റ്റി ജോസ് പ്രസിഡന്റായും, ജോസി ജോൺ വൈസ് പ്രസിഡന്റ് ആയും, ഏബൽ മാത്യു സെക്രട്ടറിയായും, ജോയൽ കെ ജോസ് ട്രസ്റ്റി ആയും, റ്റിജിൻ ജോയി ജോയിന്റ് സെക്രട്ടറി ആയും അൻസു എസ് തങ്കച്ചൻ ട്രഷറർ ആയും, ജിനു ജോസ്, ഡാനി ബി തോമസ്, അഖിൽ സജി എന്നിവർ കൺവീനർമാരായും പ്രസ്ഥാനത്തിന് നേതൃത്വം നൽകി വരുന്നു .
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080