കൊട്ടാരക്കര : ലഹരി പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ കായിക വിനോദങ്ങളെ കൂടുതൽ സജീവമാക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എംഎൽഎ കപ്പ് 2026- ക്രിക്കറ്റ് ടൂർണമെന്റ് മാവടി ടർഫിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ രജിസ്റ്റേർഡ് യൂത്ത് ക്ലബ്ബുകൾക്കും വർഷത്തിൽ പതിനായിരം രൂപ നൽകുന്ന പദ്ധതിക്ക് അടുത്തവർഷം തുടക്കം കുറിക്കും. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും മൈതാനങ്ങൾ ഒരുക്കി. കായികതാരങ്ങൾക്ക് ഏറ്റവും അധികം ജോലി നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

30 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 2000 രൂപയുമാണ് സമ്മാനം.

ടൂർണമെന്റ് കൺവീനർ സച്ചിൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു, ടൂർണമെന്റ് ചെയർമാൻ എസ്. അരവിന്ദ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
