Tuesday, August 26, 2025

ചലച്ചിത്ര താരം ദേവൻ ബി ജെ പി ഉപാധ്യക്ഷനായി ചുമതലയേറ്റു.

ചലച്ചിത്ര താരം ദേവൻ ബി ജെ പി ഉപാധ്യക്ഷനായി ചുമതലയേറ്റു.

പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്ഐക്കാരെന്ന് പുതിയതായി നിയോഗിതനായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ദേവന്‍. ബിജെപി വിട്ട സിനിമാ പ്രവര്‍ത്തകരായ ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ദേവന്‍ പറഞ്ഞു. ഗ്ലാമറിന്റെ പേരില്‍ ബിജെപിയില്‍ വന്നവരാണ് ഇരുവരും. മറിച്ച് രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെന്നും ദേവന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിലാണ് പ്രതികരണം.

ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാല്‍ തെരുവ് യുദ്ധം നടക്കും. എസ്എഫ്ഐയിലുള്ള കുറേ കിഴങ്ങന്‍മാരാണെന്നും ദേവന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവന്‍ പറഞ്ഞു. ബിജെപി ഉപാധ്യക്ഷനായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.

അകന്നു നിൽക്കുന്ന വിവിധ മതവിഭാഗങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുമെന്നും പിണറായിയുടെ ഭരണത്തിൽ എല്ലാം തകർച്ചയിലാണെന്നും ഉള്ളത് ശബരിമലയിലെ സംഭവങ്ങളിൽ വ്യക്തമാണ്. കഠിന വ്രതമെടുത്ത് വരുന്നവരോട് വലിയൊരു പാപമാണ് ചെയ്യുന്നതെന്നും ദേവൻ കൂട്ടിച്ചേർത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts