Tuesday, August 26, 2025

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്ന് പ്രാഥമിക നിഗമനം.

മരണ കാരണം വ്യക്തമായിട്ടില്ല. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി.

അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച്‌ എത്തിയിരുന്നുവെന്നാണ് വിവരം. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ, മഞ്ഞു പോലൊരു പെൺകുട്ടി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ സജീവമായിരുന്നു. ബാലഗണപതിയിലെ റാമിന്റെ അച്ഛൻ ഗോപാലവർമ്മ, പരസ്പരത്തിലെ തോമസ്, അമ്മയറിയാതെയിലെ അലീനയുടെ പപ്പ പീറ്റർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഇവർ വിവാഹിതരായാൽ എന്ന സിനിമയിൽ എഫ്.എം. സ്റ്റുഡിയോയിലെ ജീവനക്കാരനായി അഭിനയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts