ആലുവ 31.7.2023: ഫിറോസ് കുന്നുംപറമ്പിൽ സുഹൃത്തുക്കളോടൊപ്പം നിലവിൽ അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. നാല് കുഞ്ഞു മക്കൾ അടങ്ങുന്ന കുടുംബമാണ്. ഇനിയുള്ള മൂന്നുമക്കളിൽ ഒരാൾ രണ്ടാം ക്ലാസ്സിലും രണ്ട് മക്കൾ അങ്കൺവാടിയിലും പോകുന്നുണ്ട്.
ഇനിയുള്ള മക്കൾക്ക് ഇതുപോലൊരു അവസ്ഥ വരരുത് എന്നും, അവർക്ക് അന്തിയുറങ്ങാൻ ഒരു കുഞ്ഞുവീട് വേണം എന്ന സങ്കടവും ആ കുടുംബം അറിയിച്ചു. പോകാൻ ഒരിടമോ ബന്ധുക്കളോ അവർക്കില്ല. തികച്ചും കേരളത്തിന്റെ മക്കളായി. ചാന്ദിനി മോളുറങ്ങുന്ന ഈ മണ്ണിൽ ജീവിക്കാനാണ് അവരുടെ തീരുമാനവും, അതുകൊണ്ട് തന്നെ ഈ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വച്ച് നൽകുവാൻ ഫിറോസിന്റെ സുഹൃത്തുകൾ ഉൾപ്പെടുന്ന വാട്ട്സാപ്പ് കൂട്ടായ്മ തീരുമാനിക്കുകയും ആ തീരുമാനം കുടുംബത്തെ അറിയിക്കുകയും ചെയ്തു.
News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ