Tuesday, August 26, 2025

എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ 6.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു – ആശുപത്രി സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറരക്കോട് രൂപയുടെ വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

ആശുപത്രിയിലെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും അവലോകനം ചെയ്യുന്നതിനും ആയി ഇ എസ് ഐ ആശുപത്രി സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നോക്കിക്കാണുകയും രോഗികളുമായി സംസാരിക്കുകയും നിർമ്മാണം പൂർത്തിയായ റാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആശുപത്രിയുടെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദിനംപ്രതി 500 ഓളം രോഗികളാണ് ഇഎസ്ഐ ആശുപത്രിയുടെ സേവനം തേടുന്നത്. ബയോപ്സി ടെസ്റ്റ് അടക്കമുള്ള സേവനങ്ങൾ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ലഭ്യമാണ്, ഈ സൗകര്യം കേരളത്തിൽ ലഭ്യമായ ഏക ആശുപത്രിയും എഴുകോൺ ആശുപത്രിയാണ്.

ശസ്ത്രക്രിയയും അടിയന്തര ചികിത്സയും അടക്കം മതിയായ വൈദ്യുതിയുടെ അഭാവം മൂലം നിലച്ചിരുന്നു. പുതുതായി ഹൈടെൻഷൻ യൂണിറ്റ് സ്ഥാപിച്ചതോടുകൂടി ഈ പ്രശ്നം പരിഹരിക്കാനായി. അതോടൊപ്പം വൈദ്യുതി ഇല്ലാത്ത സമയത്ത് ഓട്ടോ ചെയ്ഞ്ച് ഓവറോടുകൂടി 250 കിലോ വോൾട്ടിന്റെ ജനറേറ്ററും ആശുപത്രി വളപ്പിൽ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ വാർഡുകളുടെ അടക്കം പുനരുദ്ധാരണം അവസാന ഘട്ടത്തിലാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണവും താമസിയാതെ നടക്കും.

ആയിരക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന ഇഎസ്ഐ ആശുപത്രിയിൽ കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുവാൻ ഇഎസ്ഐ ഡയറക്ടറെ കാണുമെന്ന് പറഞ്ഞ് എംപി ആശുപത്രിയിൽ പുതിയ ബ്ലോക്കുകൾ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.

ഇഎസ്ഐ ആശുപത്രിയിലേക്ക് വേഗത്തിലുള്ള റോഡ് സൗകര്യത്തിനായി ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ ആയി ചേർന്ന് പുതിയ മേൽപ്പാലത്തിനുള്ള സാധ്യത പരിശോധിച്ച എംപി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഇ എസ് ഐ ആശുപത്രിയുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ കൃത്യമാക്കുന്നതിന് റവന്യൂ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും അറിയിച്ചു.

പുതുതായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള സാധ്യത തേടിയ പുതിയ യൂണിറ്റിനായി അനുമതി തേടി ഇഎസ്ഐ മന്ത്രിയെ ഡൽഹിയിൽ സന്ദർശിക്കുമെന്നും വ്യക്തമാക്കി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts