Tuesday, August 26, 2025

കൊല്ലത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു.

കൊല്ലം 29.12.2023: മങ്ങാട് താവുട്ടുമുക്ക് ഇന്ദ്രശീലയിൽ 65 വയസ്സുള്ള രവീന്ദ്രനാണ് മകന്റെ അടിയേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് കൊലപാതകം നടന്നത്.

മൂന്നാംകുറ്റി ദേശീയപാതയിൽ എസ്.ബി.ഐ ബാങ്കിന് സമീപമുള്ള ഇവരുടെ സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വച്ചായിരുന്നു കൊലപാതകം. കടയിൽ വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയും ആയിരുന്നു. ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കിളികൊല്ലൂർ പോലീസ് അഖിലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts