Tuesday, August 26, 2025

കുണ്ടറയ്ക്ക് അഭിമാനമായി കർഷകൻ സുദർശനൻ പിള്ള;

കുണ്ടറയ്ക്ക് അഭിമാനമായി കർഷകൻ സുദർശനൻ പിള്ള;
പിള്ളവീട്ടിൽ ഏലായിൽ നിന്നും നിറപുത്തരിക്കായി ഈ വർഷവും നെൽക്കതിരുകൾ വിതരണം ചെയ്തു.

കുണ്ടറ: ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് സമീപം പിള്ളവീട്ടിൽ ഏലായിൽ നിറപുത്തരിക്കായി ഈ വർഷവും നെൽക്കതിരുകൾ തയ്യാറായി. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് എത്തിയ ഭാരവാഹികൾ കർഷകൻ സുദർശൻ പിള്ളയിൽ നിന്ന് നെൽക്കതിരുകൾ സ്വീകരിച്ചു.

രണ്ട് ദിവസങ്ങളായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് എത്തുന്നവരുടെ തിരക്കാണിവിടെ. തൃക്കടവൂർ ക്ഷേത്രമൊഴികെയുള്ള ജില്ലയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെല്ലാം വർഷങ്ങളായി പിള്ളവീട്ടിൽ ഏലായിൽ നിന്നാണ് നെൽക്കതിരുകൾ കൊണ്ടുപോകുന്നത്.

പൂർണ്ണമായും ജൈവകൃഷിയാണ് നിറപുത്തരിക്കായി ചെയ്യുന്നതെന്ന് പിള്ളവീട്ടിൽ സുദർശനൻ പിള്ള പറയുന്നു. നെൽകൃഷി നഷ്ടമാണെങ്കിലും നിറപുത്തരിക്കായി കൃഷിചെയ്യുന്നത് ലാഭകരമാണ്. ഉമയാണ് ഇതിനായി കൃഷിചെയ്തിരിക്കുന്നത്. നിറപുത്തരിക്ക് ഉമയാണ് ഉത്തമം. പിള്ളവീട്ടിൽ ഏലായിൽ നൂറ്റാണ്ടുകളായി മരമടി മത്സരം നടത്തിവന്നിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts