മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വിട. ആദരാഞ്ജലികൾ
തൃശൂർ 7.7.2023: ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വിട. വരയുടെ മാസ്മരികതയാൽ നമ്മളെയെല്ലാം വിസ്മയിപ്പിച്ച അതുല്യപ്രതിഭയാണ് ഓർമ്മയാകുന്നത്. രേഖാചിത്രങ്ങൾ കൊണ്ട് മലയാളിയുടെ സാഹിത്യസ്വാദനത്തെ മറ്റൊരു തലത്തിലേക്കുയർത്തിയ കലാകാരനാണ് അദ്ദേഹം. ശിൽപകലയിലും ചലച്ചിത്രമേഖലയിലും സാഹിത്യത്തിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.
രണ്ട് തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയർമാൻ എന്ന നിലയിലും സ്തുത്യർഹമായ രീതിയിൽ ആർട്ടിസ്റ്റ് നമ്പൂതിരി പ്രവർത്തിച്ചു.
നമ്പൂതിരി എന്ന ഒരു വാക്കിലും, ആർട്ടിസ്റ്റ് നമ്പൂതിരി എന്ന പേരിലും, പ്രശസ്തനായ, വരയുടെ തമ്പുരാൻ, കരുവാട്ട് മന വാസുദേവൻ നമ്പൂതിരി (98) ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അന്ത്യം.
ഇന്ന് ഉച്ചക്ക് 12 മണി വരെ എടപ്പാളിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരെയുള്ള (തൃശൂർ റോഡ്) നടുവട്ടത്തെ കരുവാട്ടു മനയിലും അതിന് ശേഷം 3.30 വരെ തൃശ്ശൂർ ലളിതകലാ അക്കാദമിയിലും പൊതുദർശനത്തിനു വെച്ച ശേഷം, വൈകുന്നേരം 5 മണിയോടെ കരുവാട്ടു മനയിൽ വെച്ച് സംസ്ക്കാര ചടങ്ങുകൾ നടത്തും.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ