വാഹനത്തിന്റെ താക്കോൽ നഞ്ചിയമ്മ സ്വീകരിക്കുന്ന വിഡിയോയും ഫോട്ടോസും കിയ ഷോറൂം ആയ ഇഞ്ചിയോൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 9.46 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
അട്ടപ്പാടിയിൽ ഒരു സാധാരണ കുടുംബത്തിൽ കൂലിപ്പണി എടുത്ത് ജീവിച്ചിരുന്ന സ്ത്രീയിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ ഗായികയിലേക്കുള്ള നഞ്ചിയമ്മയുടെ വളർച്ച ഒരു സിനിമാക്കഥ പോലെ രസകരവും മനോഹരവും ആണ്.
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ആണ് നഞ്ചിയമ്മ ആദ്യമായി ഒരു പാട്ട് പാടിയത്. അതോടെ അത് വരെ മലയാള സിനിമ കണ്ടിട്ട് പോലുമില്ലാത്ത നഞ്ചിയമ്മ കേരളം അറിയുന്ന ഗായികയായി മാറി.
ഇരുള ഭാഷയിൽ എഴുതിയ കലക്കാത്ത എന്ന പാട്ട് ചുരുങ്ങിയ കാലം കൊണ്ട് യൂട്യുബിൽ നേടിയത് 10 മില്യൺ വ്യൂസ് ആണ്. ചുരുക്കത്തിൽ സിനിമയേക്കാൾ ഹിറ്റ് ആയി നഞ്ചിയമ്മയുടെ പാട്ട്. ഇതോടു കൂടി നഞ്ചിയമ്മയുടെ ജീവിതം തന്നെ മാറി. ഇപ്പോളിതാ നഞ്ചിയമ്മയ്ക്ക് സ്വന്തമായി പത്തു ലക്ഷത്തിന്റെ കിയ സോണറ്റ് കാറും.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ