ദുബായ് : യു.എ.ഇ യിലെ പ്രശസ്തനായ ക്യാമറാമാൻ സുനു കാനാട്ട് (57) ദുബായിൽ അന്തരിച്ചു. കോട്ടയം പാല സ്വദേശിയായ അദ്ദേഹം ദീർഘകാലം വിവിധ ചാനലുകളിൽ ന്യൂസ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഗൾഫിലെ ആദ്യ മലയാളം സാറ്റലൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ ക്യാമറാമാനായാണ് അദ്ദേഹം ഗൾഫിൽ എത്തിയത്.
പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ നിരവധി പ്രമുഖ ചാനലുകളിൽ സേവനമനുഷ്ഠിച്ചു. ഫ്രീലാൻസ് ക്യാമറാമാനായി പ്രവർത്തിക്കവെ കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകൾ: അഭിരാമി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X