ആദരാഞ്ജലികൾ
പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം ബെൻസിഗർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. ആണ്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.
1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാള സിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലെ ഏതാനും ചിത്രങ്ങളിലും ജോണി അഭിനയിച്ചു.
ഭാര്യ: സ്റ്റെല്ലാമ്മ (റിട്ട. പ്രൊഫ. ഫാത്തിമാ മാതാ കോളജ്) മക്കൾ: ആഷിമ ജോണി, ആസ്റ്റജ് ജോണി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വിളിക്കു. +916238895080