പ്രശസ്ത സംവിധായകന്‍ കെ. വിശ്വാനാഥ് അന്തരിച്ചു
തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലയെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ചലച്ചിത്ര മേഖലയ്ക്കു തീരാ നഷ്ടമാണ് വിശ്വനാഥിന്റെ മരണം.
1930 മാര്‍ച്ച് 19 നായിരുന്നു വിശ്വനാഥിന്റെ ജനനം. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍ സൗണ്ട് റിക്കോര്‍ഡിസ്റ്റ് ആയിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള പ്രവേശനം. പിന്നീട് സഹസംവിധായകനായി ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. സ്വതന്ത്രമായി ചെയ്ത ആദ്യ ചിത്രം തന്നെ ദേശീയ അംഗീകാരം നേടിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളായിരുന്നു അദ്ദേഹം കൂടുതലും തന്റെ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ശങ്കരാഭരണം, സ്വാതിമുത്ത്യം, സാഗരസംഗമം, ശുഭരേഖ, സപ്തപതി തുടങ്ങിയ സിനിമകള്‍ തെലുങ്കാനയിലും തമിഴകത്തും ഒപ്പം മലയാളത്തിലും ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 1980 ല്‍ റിലീസ് ചെയ്ത ശങ്കരാഭരണത്തിന്റെ തമിഴ്, മലയാളം പതിപ്പുകള്‍ കേരളത്തില്‍ 150 ഓളം ദിവസം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
News Desk
Kundara MEDIA