പ്രശസ്ത നടൻ ശരത് ബാബു ഹൈദരാബാദിൽ അന്തരിച്ചു. 71 വയസ്സായിരുന്നു.
1951 ജൂലൈ 31-ന് ആന്ധ്രാപ്രദേശിലെ ശ്രീകാംകുളത്ത് ജനിച്ചു. സത്യം ബാബു ദീക്ഷിതലു എന്നായിരുന്നു യഥാർത്ഥ നാമം. ബിസിനസ്സ് കുടുംബമായിരുന്നു ശരത് ബാബുവിന്റേത്. പഠനത്തിനു ശേഷം ബിസിനസ്സ് ഏറ്റെടുത്തു നടത്താനായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ സിനിമയോട് തോന്നിയ താത്പര്യം ശരത് ബാബുവിനെ ഒരു അഭിനേതാവാക്കി.
1973-ൽ രാമരാജ്യം എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. 1978-ൽ നിഴൽ നിജമാകിറത് എന്ന തമിഴ് സിനിമയിലെ ശരത് ബാബുവിന്റെ വേഷം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി. 1979-ൽ ശരപഞ്ജരം എന്ന സിനിമയിലൂടെയാണ് ശരത് ബാബു മലയാളത്തിലെത്തുന്നത്. തുടർന്ന് ഫാസിലിന്റെ ‘ധന്യ’ ഉൾപ്പടെ പത്തിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. ശരത് ബാബു കൂടുതൽ അഭിനയിച്ചത് തമിഴ് സിനിമകളിലാണ്. നൂറിലധികം തമിഴ് ചിത്രങ്ങളിലും, എൺപതിലധികം തെലുങ്കു സിനിമകളിലും ഇരുപതോളം കന്നഡ ചിത്രങ്ങളിലും, ഹിന്ദി സിനിമകളിലും ശരത് ബാബു അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഷകളിലായി 200-ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ധന്യ, ഡെയ്സി, ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്… ആദരാജ്ഞലികൾ
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ