കോഴിക്കോട്: നടൻ ബാലൻ.കെ.നായരുടെ മകൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ചെങ്കോൽ, ഈ പുഴയും കടന്ന്, ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്‌കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
ചെന്നൈയിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാഥൻ, കോയമ്പത്തൂരിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയിരുന്നു. തുടർന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 1983-ൽ പുറത്തിറങ്ങിയ പി.എൻ. മേനോൻ സംവിധാനം ചെയ്ത അസ്ത്രമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം.
നാൽപ്പതു കൊല്ലത്തോളം നീണ്ട അഭിനയ ജീവിതത്തിൽ അൻപതിൽ അധികം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. ആദ്യകാലത്ത് വില്ലൻവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാഥൻ, പിൽക്കാലത്ത് കാരക്ടർ വേഷങ്ങളിലേക്ക് തിരിഞ്ഞിരുന്നു. ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് അവസാനമായി അഭിനയിച്ചത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080