Tuesday, August 26, 2025

കുണ്ടറ സിഐയ്ക്ക് എതിരെ വ്യാജ പ്രചരണം; 6 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.

കുണ്ടറ 5-4-2023: കുണ്ടറ സിഐയെയും പൊലീസ് സേനയെയും സോഷ്യൽ മീസിയയിലൂടെ അപകീർത്തിപെടുത്താൻ ശ്രമിച്ചതിന് 6 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കൊട്ടാരക്കര വാർത്തകൾ, കേരള ടുഡേ എന്നീ ഫേസ് ബുക്ക് പേജുകളുടെ റിപ്പോർട്ടർമാർ, എഡിറ്റർമാർ വ്യാജ പരാതി കൊടുത്ത രണ്ടുപേർ എന്നിവർക്ക് എതിരെയാണ് കമ്മീഷണറുടെ നേതൃത്വത്തിൽ കേസ് എടുത്തത്. കുണ്ടറ സിഐ ആർ.രതീഷ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

കഴിഞ്ഞ 15ന് ഒരു സ്ത്രീ സമീപവാസികൾക്ക് എതിരെ പരാതി നൽകാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സിഐ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കമ്മിഷണർക്ക് പരാതി നൽകുകയും ഫേസ്ബുക്ക് പേജുകൾ വഴി വ്യാജ പ്രചരണം നടത്തുകയും ചെയ്തു.

ജില്ലാ ഗവണ്മെന്റ് പ്ലീഡറിനോട് നിയമോപദേശം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റർ ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചും കമീഷണറും നടത്തിയ അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് പരാതി വ്യാജമെന്ന് തെളിഞ്ഞു. തുടർന്ന് ഉന്നത അധികാരികൾ നിയമോപദേശം തേടിയ ശേഷമാണ് കേസ് എടുത്തത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts