എറണാകുളം : ഞാൻ എ.ഡി.എച്ച്.ഡി രോഗ ബാധിതൻ എന്ന് പൊതുവേദിയിൽ വെളിപ്പെടുത്തി ഫഹദ് ഫാസിൽ. കോതമംഗലത്തുള്ള പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷനിൽ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ് ഫഹദ് ഫാസിൽ തനിക്ക് എ.ഡി.എച്ച്.ഡി രോഗം ആണെന്നുള്ള കാര്യം വെളിപ്പെടുത്തിയത്. പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷന് എന്ത് സഹായം വേണമെങ്കിലും താൻ ചെയ്തു കൊടുക്കുമെന്നും, ഇന്ന് ഇവിടെ ഞാൻ കണ്ട കുറേ മുഖങ്ങളുണ്ട്, അവരെ ഞാനൊരിക്കലും മറക്കില്ല…’ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ച് ഫഹദ് ഫാസിൽ പറഞ്ഞു.
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ് എ.ഡി.എച്ച്.ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്ന പേരിൽ അറിയപ്പെടുന്നത്. ഹൈപ്പർ കൈനറ്റിക് ഡിസോർഡർ എന്ന പേരിലും മുമ്പ് ഇത് അറിയപ്പെട്ടിരുന്നു.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, ചെയ്തു കൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങൾ, പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്നിവ പൂർത്തീകരിക്കാൻ കഴിയാതെ വരുക, ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാൻ കഴിയാതെ വരുക, ചോദ്യങ്ങൾ ചോദിച്ചു തീരുന്നതിനു മുൻപ് മറുപടി പറയുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ബിഹേവിയർ തെറാപ്പിയാണ് എ.ഡി.എച്ച്.ഡി യുടെ ആദ്യഘട്ട ചികിത്സ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp