എഴുകോൺ കണ്ണങ്കരഴികത്തു വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഭവാനി അമ്മ’യ്ക്ക് 2023 ജനുവരി 26 ന് 100 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഭവാനി അമ്മയ്ക്ക് പ്രത്യേകിച്ച് ശീലങ്ങൾ ഒന്നുമില്ല. ദിവസവും ഒരു ഗ്ലാസ് പാലിൽ ഓട്ട്സ് കാച്ചികുടിക്കുന്നത് നിർബന്ധമാണ്, അതാണ് ഭവാനി അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യവും.
ഈ നൂറു വയസ്സിലും മക്കളുടെയും ചെറുമക്കളുടെയും ഒപ്പം ഉത്സവം കാണാനൊക്കെ ചുറുചുറുക്കോടെ മക്കളെക്കാളും ചെറുമക്കളെക്കാളും മുന്നിൽ ഭവാനിയമ്മയെ കാണുന്നത് ഒരു കൗതുക കാഴ്ചയാണ്. കേൾവിക്കോ, കാഴ്ച്ചയ്ക്കോ, ഓർമ്മയ്‌ക്കോ, സംസാരത്തിനോ ഇപ്പഴും യാതൊരു കുഴപ്പവുമില്ല എന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ഇതിനോടകം തന്നെ സാമുദായിക സാംസ്‌കാരിക സംഘടനകളുടെ ആദരവുകൾ ഭവാനി അമ്മയ്ക്ക് ലഭിച്ചുകഴിഞ്ഞു.
ഭവാനി അമ്മയ്ക്ക് നാല് തലമുറ കാണാനുള്ള ഭാഗ്യം ഉണ്ടായി എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ശാന്തമ്മ, സരസമ്മ, ശിവാദാസൻ എന്നിവർ മക്കളാണ്. ഇനിയും ഒരുപാട് നാൾ ജീവിച്ചിരിക്കാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം