എഴുകോൺ 18-10-2025: എഴുകോൺ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും കൂട്ടുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു.
റെയിൽ പാളത്തിൽ നിന്ന് 45 സെ.മീ മാത്രമാണ് നിലവിൽ ഉണ്ടായിരുന്ന പ്ലാറ്റ്ഫോമിന്റെ ഉയരം. ഇതു 84 സെ.മീ ആയി ഉയർത്താനും നിലവിൽ 270 മീറ്റർ മാത്രം നീളമുള്ള പ്ലാറ്റ്ഫോം 576 മീറ്ററാക്കി വർധിപ്പിക്കാനുമുള്ള 2 പ്രവൃത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
എഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം മെമു സർവീസ് ഉൾപ്പെടെയുള്ളവയിൽ കയറുവാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്ന് സ്ഥിരം പരാതിയായിരുന്നു. വയോധികർക്കും സ്ത്രീകൾക്കുമായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്.
പ്ലാറ്റ്ഫോം ഉയരം കൂട്ടുന്നതിനോട് ഒപ്പം നീളം കൂട്ടുന്ന ജോലികളും ആരംഭിച്ചുകഴിഞ്ഞു. 24 എൽഎച്ച്ബി കോച്ചുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
