എഴുകോൺ : പഞ്ചായത്തിലെ ഹരിത കർമ്മസേനയ്ക്ക് മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും പൂർത്തീകരിച്ച കൊട്ടാരക്കര ബ്ലോക്കിലെ ആദ്യ പഞ്ചായത്ത് ആയി എഴുകോൺ മാറി.16 വാർഡുകളിലുമായി 10 ലക്ഷം രൂപ ചിലവിട്ട് 22 മിനി എം.സി.എഫുകൾ ആണ് പഞ്ചായത്ത് അവസനമായി പൂർത്തീകരിച്ചു നൽകിയത്. അതിന്റെ ഉത്ഘാടനം ഇരുമ്പനങ്ങാട് പൊങ്ങാറത്തുണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ആതിര ജോണ്സണ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്. കനകദാസ്, ഗ്രാമാപഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജയൻ ആർ.വിജയപ്രകാശ്, വി.സുഹർബാൻ, അസിസ്റ്റന്റ് സെക്രട്ടറി ജി.ശങ്കരൻകുട്ടി, കെ.ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് തുടർച്ചയായ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയ്ക്ക് വാഹനം, സുരക്ഷാ ഉപകരണങ്ങൾ, എം.സി.എഫ്. വിപുലീകരണം, വി.ജി.എഫ്. നൽകൽ തുടങ്ങിയവ പൂർത്തീകരിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ബെയിലിങ് മെഷീനിന്റെ പ്രവർത്തനം അടുത്ത ദിവസം ഉത്ഘാടനം ചെയ്തു ആരംഭിക്കുന്നതോടെ പഞ്ചായത്തിലെ ഹരിതകർമ്മസേന പ്രവർത്തനം കൂടുതൽ ഊർജ്ജിതമാകും. ജില്ലയിൽ ആദ്യമായി ഓണറബിൾ വിഭാഗത്തിൽ ഉൾപ്പെടുന്നവർ അധിവസിക്കുന്ന കോളനികളിലെ കുടുംബങ്ങളുടെ യൂസർ ഫീ പഞ്ചായത്ത് പദ്ധതിയിലൂടെ നൽകാൻ പദ്ധതി രൂപകരിക്കുകയും ചെയ്തു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ