ചൊവ്വള്ളൂർ : റോട്ടറി ഡിസ്ട്രിക്ട് 3211 അമൃതം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കുന്ന അമൃതം പദ്ധതി ചൊവ്വള്ളൂർ സെന്റ് ജോർജസ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിൽ റോട്ടറി ക്ലബ് ഓഫ് കുണ്ടറ മിഡ് ടൌണിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി.
പ്രിൻസിപ്പൽ മിനി കോശി അധ്യക്ഷത വഹിച്ച യോഗം കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ ഉദ്ഘാടനം ചെയ്തു.
കാഴ്ച പരിശോധനയിൽ നിന്നും കണ്ടെത്തിയ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത 17 ഓളം വരുന്ന കണ്ണട ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.
ചടങ്ങിൽ തൃപ്പിലഴികം വാർഡ് മെമ്പർ സന്തോഷ് സാമുവൽ, പ്രിൻസിപ്പൽ മിനി കോശി, ഹെഡ്മിസ്ട്രസ് ഷാജാ വർഗീസ്, റൊട്ടേയൻ ആർ. കൃഷ്ണനുണ്ണി, റൊട്ടേറിയൻ ബൈജു പുനുക്കന്നൂർ, റൊട്ടേറിയൻ അജയകുമാർ, റൊട്ടേറിയൻ ഷാലു ജോൺ എന്നിവർ സംസാരിച്ചു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം