Tuesday, August 26, 2025

കുണ്ടറയിൽ ലഹരിക്കെതിരെ ആവേശോജ്വല യുവജന പങ്കാളിത്തം; ജനമനസ്സുകളിൽ പ്രതീക്ഷാകിരണങ്ങൾ വിതറി കേരള കോൺഗ്രസ്.

കുണ്ടറ: ലഹരി വിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ട് കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ യുവജന ജാഥ കുണ്ടറ ആശുപത്രി മുക്കിൽ പാർട്ടി സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവിക്ക് പതാക കൈമാറി കൊണ്ടായിരുന്നു ഉദ്ഘാടനം.

ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും പാർട്ടി പതാകകളും ഏന്തി നൂറുകണക്കിന് യുവജനങ്ങൾ മുക്കടയിലേക്ക് മാർച്ച് ചെയ്തു. പലവിധത്തിലുള്ള പ്രകടനങ്ങളും യോഗങ്ങളും കണ്ടിട്ടുള്ള കുണ്ടറയിലെ ജനങ്ങൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ലഹരിക്കെതിരെയുള്ള ഈ യുവജന ജാഥ. റോഡിന് ഇരുവശവും നിന്ന് ജനങ്ങൾ ഈ ജാഥയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൈവീശി അഭിവാദ്യം ചെയ്തു. ലഹരി മാഫിയക്കെതിരെയുള്ള മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നടന്നു നീങ്ങിയ ജാഥ മുക്കടയിൽ സമാപിച്ചു. മുക്കടയിൽ നടന്ന യുവ സംഗമം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വിപണന ശൃംഖലയ്ക്കെതിരെ ശക്തമായ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി മാഫിയക്കെതിരെയുള്ള ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായും നിയമപരമായ പ്രതിരോധ പ്രവർത്തനങ്ങളുമായും കേരളത്തിലെ മുഴുവൻ കേരള കോൺഗ്രസ് പ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് കോഡിനേറ്റർ അപു ജോൺ ജോസഫും അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ് അരുൺ അലക്സ് സ്വാഗതവും വെങ്കിട്ട രമണൻ പോറ്റി ലഹരി വിരുദ്ധ സന്ദേശവും നൽകി.

പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ സി മോഹനൻ പിള്ള, ഉന്നതാ അധികാര സമിതി അംഗം റോയി ഉമ്മൻ, യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, നെടുവത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജയപ്രകാശ് നാരായണൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി വിശ്വജിത്ത്, അഡ്വക്കേറ്റ് എം ബിനോയ്, അനിൽ പനിക്കവിള, ജെ സിൽവസ്റ്റർ, ദാസ് കൊറ്റങ്കര, വി പി സാബു, പ്രകാശ് മയൂരി, ജിജിമോൻ മുളവന, സന്തോഷ് കുറുപ്പ്, ജെ സെബാസ്റ്റ്യൻ, സാന്റോ പേരെയും, നാസിം കുറ്റിച്ചിറ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. യുവജന ജാഥ രാജേഷ് മുകുന്ദാശ്രമം, ലിജു വിജയൻ, ജിഷ്ണു ഗോകുലം, അനസ് കരിക്കോട്, അഭിരാം അശോക്, ആദിൽ മുഹമ്മദ്, ജെ എസ് രാജേഷ് കുമാർ, അനു വി നായർ, മുഹമ്മദ് അഫ്സൽ എന്നിവർ നയിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts