Sunday, March 1, 2026

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ വിമാനം; ഇത് പതിവാണെന്ന് പ്രവാസികൾ

തിരുവനന്തപുരം: രണ്ടു മണിക്കൂറിൽ കൂടുതൽ വൈകിയാണ് ഇന്നത്തെ തിരുവനന്തപുരം ഷാർജ എയർ ഇന്ത്യ വിമാനം (IX545) പുറപ്പെടുന്നത്. യാത്രക്കാർ ആകെ ബുദ്ധിമുട്ടിലായിരിയ്ക്കുകയാണ്. ഇന്ന് രാവിലെ 10.30 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 12.30 ന് ആണ് പുറപ്പെടുന്നത്. ഈ വിവരം ബോർഡിങ് പാസ് കൊടുത്തതിനു ശേഷം മാത്രമാണ് യാത്രക്കാർ അറിയുന്നത്.

രാവിലെ 10.30 ന് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ 7.30 ന് യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ കിലോമീറ്ററോളം ദൂരെ നിന്നും വരുന്നവർ പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങണം. ഒരു കരുതലും ഇല്ലാതായിരിക്കും വിമാനത്താവളത്തിൽ എത്തുന്നത്. വിമാനം വൈകുന്നതോടുകൂടി വിമാനത്താവളത്തിൽ നിന്നും അമിത വില നൽകി ഭക്ഷണം കഴിക്കേണ്ടുന്ന അവസ്ഥയിലാണ് യാത്രക്കാർ. ഒരു ചായയ്ക്ക് 105 രൂപയും ഒരു കോഫിക്ക് 250 രൂപയും ലഖുഭാഷണമായ ഒരു ചിക്കൻ കട്ലെറ്റ് 184 രൂപയും ആണ് വിമാനത്താവളത്തിൽ നിന്നും ഈടാക്കുന്നത്. ഇത്രയും രൂപ നൽകി ഇതൊക്കെ വാങ്ങിക്കുവാൻ വേണ്ടിയാണോ വിമാനം വൈകിക്കുന്നതെന്ന ചോദ്യവും യാത്രക്കാരിൽ നിന്നും ഉയരുന്നുണ്ട്.

അവധിക്ക് നാട്ടിൽ എത്തിയിട്ട് തിരികെ പോകുന്ന പ്രവാസികളിൽ, ഓഫീസുകളിൽ പോകുന്നവരും, വിദേശത്ത് വ്യവസായം നടത്തുന്നവരും സമയം ക്രമീകരിച്ചാണ് തിരികെ പോകുന്നത്. പ്രവാസികളെ സംബന്ധിച്ച് ഓരോ മിനുട്ടുകളും വിലപ്പെട്ടതാണ്. വിമാനം വൈകുന്നതോടെ പ്രവാസികളുടെ സമയക്രമീകരണം എല്ലാം താളം തെറ്റുകയാണ്. വളരെ അടിയന്തിരമായി വിമാനത്താവള അധികൃതർ ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts