Monday, June 16, 2025

മികവ് 2024; അപേക്ഷ ക്ഷണിക്കുന്നു.

കുണ്ടറ നിയോജക മണ്ഡലത്തിലെ പ്ലസ്ടു പരീക്ഷയിൽ 80% മാർക്ക് നേടിയവരെ ആദരിക്കുന്നു.

കുണ്ടറ 9.6.2024 : കൊല്ലം പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിങ് കോളേജിന്റെയും കുണ്ടറ പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കുണ്ടറ നിയോജക മണ്ഡലത്തിലെ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന “മികവ് 2024” ലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കുണ്ടറ നിയോജക മണ്ഡലത്തിലെ കുണ്ടറ, ഇളമ്പള്ളൂർ, കൊറ്റങ്കര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിച്ച കേരള സിബിഎസ്ഇ, ഐസിഎസ് സി സിലബസുകളിൽ പ്ലസ്ടു പരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യരായ വിദ്യാർഥികൾ ജൂൺ 14ന് മുൻപ് +919061429991 എന്ന വാട്സപ്പ് നമ്പറിൽ പേര്, വിലാസം, മാർക്ക് ലിസ്റ്റ് എന്നിവ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ജൂൺ 15 ന് കുണ്ടറ ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടത്തുന്നത്.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts