ബെംഗളൂരു: ലോക പരിസ്ഥിതി ദിനത്തിൽ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈദ്യുതി കാറുകളുടെ ടാക്സികൾ സർവീസ് ആരംഭിച്ചു. കോംപാക്‌ട് എസ്.യു.വി ഗണത്തിൽ 175 വാഹനങ്ങളാണ് നിരത്തിലിറക്കിയത്. ഇവ എയർപോർട്ട് ടാക്സികളായി സർവീസ് നടത്തും.
അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐർപോർട്ട് ടാക്സികളായി ഇ.വി കാറുകൾ നിരത്തിലിറക്കുന്നതെന്ന് ബെംഗളൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) എം.ഡി ഹരി മാരാർ പറഞ്ഞു.
യാത്രക്കാർക്ക് വിമാനത്താവള ടെർമിനലിലെ ടാക്സി സ്റ്ററാൻഡിൽ നിന്ന് നേരിട്ടോ ബി.എൽ.ആർ പൾസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനായോ ഇ.വി ടാക്സി ബുക്ക് ചെയ്യാം. വനിതകൾക്ക് മാത്രമായി പിങ്ക് കാറുകളുമുണ്ട്.
സ്വകാര്യ ഓപറേറ്റർമാർ നേരത്തെതന്നെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇ.വി ടാക്സി സർവിസുകൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തിൽ വിമാനത്താവള പരിസരത്ത് 100 വൃക്ഷത്തൈകളും നട്ടു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X