Monday, June 16, 2025

56-ാമത് സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2024; പെൺകുട്ടികളുടെ വിഭാഗം എറണാകുളം ജേതാക്കളായി.

കുണ്ടറയിൽ നടന്ന 56 മത് സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം തൃശ്ശൂരിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം മലപ്പുറത്തെയും പരാജയപ്പെടുത്തി ജേതാക്കളായി.

സമ്മാനദാന ചടങ്ങിൽ സംസ്ഥാന ബോൾ ബാഡ്മിന്റൺ വൈസ് പ്രസിഡന്റ്‌ എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബോൾ ബാഡ്മിന്റൺ ചെയർമാൻ അഡ്വ.കെ. ബാബുജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം. ശ്രീകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ. കിഷോർകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സംസ്ഥാന ഭാരവാഹികളായ റഷിദ്, വിമൽ ചന്ദ്രൻ, പ്രഭിത്ത്, സന്തോഷ്‌ എമ്മട്ടി ജില്ലാ ഭാരവാഹികളായ എസ്. അനിൽകുമാർ, എം മുബാഷ്, എസ്. സുദർശനൻ, അഡ്വ. ഷാജി ദിവാകരൻ, അനിൽകുമാർ, എം ജി ഡി സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്, സംഘാടക സമിതി വൈസ് ചെയർമാൻ അജികുമാർ മലർവാടി പ്രസിഡന്റ്‌ ശ്രീ. രഞ്ജിത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മലർവാടി ക്ലബ്‌ രക്ഷധികാരി ബീന ജി നായർ നന്ദി പ്രകാശിപ്പിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts