തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നൽകുന്ന സ്വരാജ് മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ മേഖലകളിൽ നിന്നുള്ള മികച്ച വാർത്തകൾക്കും വാർത്താചിത്രങ്ങൾക്കും വീഡിയോഗ്രാഫിക്കുമാണ് പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്.
ഡിജി കേരളം, അതിദാരിദ്ര്യമുക്ത കേരളം, കെ-സ്മാർട്ട്, മാലിന്യമുക്തം നവകേരളം, കുടുംബശ്രീ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് 2025 ഫെബ്രുവരി 1 മുതൽ 2026 ജനുവരി 31 വരെ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ സൃഷ്ടികളാണ് ഈ വർഷത്തെ അവാർഡിനായി പരിഗണിക്കുന്നത്.
അച്ചടി / ദൃശ്യമാധ്യമ വാർത്താ വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാളം വിഭാഗങ്ങളിൽ പ്രത്യേകം അവാർഡ് നൽകും.
അച്ചടി വിഭാഗത്തിൽ മികച്ച വാർത്തയ്ക്കും മികച്ച ചിത്രത്തിനുമാണ് പുരസ്കാരം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ റിപ്പോർട്ടുകൾ അവാർഡിനായി സമർപ്പിക്കാം. വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിംഗിനൊപ്പം മൂന്ന് പകർപ്പുകൾ കൂടി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
ടെലിവിഷൻ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ചാനലുകളിൽ സംപ്രേഷണം ചെയ്ത അഞ്ച് മിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് പരിഗണിക്കുക.
മികച്ച വാർത്തയ്ക്ക് പുറമെ മികച്ച വീഡിയോഗ്രാഫർക്കും മലയാളം ദൃശ്യ മാധ്യമ വിഭാഗത്തിൽ അവാർഡ് നൽകും.
ദൃശ്യ മാധ്യമ വിഭാഗത്തിലെ എൻട്രികൾ പെൻഡ്രൈവിലോ ഇമെയിൽ വഴിയോ ആണ് നൽകേണ്ടത്. റിപ്പോർട്ടിന്റെ ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ ഇതിനൊപ്പം രേഖപ്പെടുത്തണം.
മലയാളത്തിൽ ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച വാർത്തയ്ക്കും പുരസ്കാരമുണ്ട്.
തപാൽ വഴി അപേക്ഷിക്കുന്നവർ കവറിന് പുറത്ത് ‘സ്വരാജ് മാധ്യമപുരസ്കാരം 2026- അപേക്ഷ’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. എൻട്രികൾ 2026 ഫെബ്രുവരി 13-നകം ചീഫ് ഓഫീസർ, പബ്ലിക് റിലേഷൻസ്, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭിക്കണം. lsgdpr2024@gmail.com എന്ന ഇമെയിൽ വിലാസം വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
