Tuesday, March 3, 2026

പുതുയുഗ യാത്രയ്ക്ക് കേരളാ കോൺഗ്രസ്സ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആവേശോജ്വലമായ സ്വീകരണം

കുണ്ടറ: വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുണ്ടറയിൽ കേരളാ കോൺഗ്രസ്സ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി. കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

പതാകകളും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ യാത്രയെ വരവേറ്റു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന യാത്രയ്ക്ക് ജനങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചതായി നേതാക്കൾ അറിയിച്ചു.

പരിപാടിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് കുളത്തൂർ രവി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. അരുൺ അലക്സ്, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വെങ്കിട്ട രമണൻ പോറ്റി, അനിൽ പനിക്കവിള, വി. പി. സാബു, ദാസ് കൊറ്റംകര, ലിജു വിജയൻ, ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത സുരേഷ്, ജിഷ്ണു ഗോകുലം, ജെ. സെബാസ്റ്റ്യൻ, സന്തോഷ് കുറുപ്പ്, അനസ് കരിക്കോട്, ജോയൽ ജിജോ, ഗൗതം തമ്പി, രാജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts