ദുബായ്: എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് എമിറേറ്റ്‌സ് വിമാനക്കമ്പനി. ദുബായിലേക്കോ ദുബായിൽ നിന്നും പുറത്തേക്കോ ഉള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കാണുന്ന ഇത്തരം വസ്തുക്കൾ ദുബായ് പോലീസ് കണ്ടുകെട്ടുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ പേജർ ആക്രമണം ഉണ്ടായതിനെ തുടർന്ന് സെപ്തംബർ 19 മുതൽ ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080