Wednesday, August 27, 2025

നീലക്കുരുവി ഇനിയില്ല; സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരും ലോ​ഗോയും മാറ്റി X എന്ന അക്ഷരം ആക്കി ഇലോൺ മസ്ക്.

കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈൻ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുളള ഇലോൺ മസ്‌കിന്റെ ട്വിറ്റ് പുറത്ത്.

ട്വിറ്റർ കമ്പനിയുടെ ആസ്ഥാനത്ത് പുതിയ ലോഗോ പ്രദർശിപ്പിച്ചതായുള്ള ദൃശ്യങ്ങളും മസ്‌ക് പുറത്തുവിട്ടിട്ടുണ്ട്.

‘താമസിക്കാതെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും’ എന്നാണ് ട്വിറ്ററിന്റെ ബ്രാൻഡ് മാറ്റത്തെ കുറിച്ച്‌ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നത്. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. ഒക്ടോബറിൽ തന്നെ കമ്ബനിയുടെ ഔദ്യോഗിക നാമം എക്സ് കോർപ്പ് എന്ന് മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്ബുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്ബ് മറുപടി നൽകി.

ചൈനയുടെ വീചാറ്റ് പോലെ ഒരു ‘സൂപ്പർ ആപ്’ നിർമിക്കാനുള്ള മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാൻഡിങ് എന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോൾ ചിത്രമായ ‘ഡോജ്’ കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കി മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടർന്ന് ഡോജ്കോയിന്റെ വില കുതിച്ചുയർന്നിരുന്നു.

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി തകരാറുകൾ ആപ്പിൽ നേരിട്ടിരുന്നു. ഇതിന് പുറമേ ട്വിറ്ററിന്റെ വരുമാനവും വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. ബ്ലു ടിക്കിന് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായിട്ടും ട്വിറ്ററിന് വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts