സുരക്ഷിതമായ ഭക്ഷണശീലത്തെ കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ഈറ്റ് റൈറ്റ് മേള സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു.
ശരിയായ ഭക്ഷണശീലം പാലിക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ അകറ്റാന്‍ കഴിയുമെന്നും അനാരോഗ്യകരമായ ഭക്ഷ്യസാധനങ്ങളും ഭക്ഷണശീലങ്ങളും ഒഴിവാക്കുന്നതിന് ജനപ്രതിനിധികളിലൂടെ ജനങ്ങളിലേക്ക് അവബോധം എത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു. പൊതു ജനങ്ങളില്‍ സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഈറ്റ് റൈറ്റ് ഇന്ത്യ’.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എസ്. വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ. ബിന്ദു, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.ബിജി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ, നോഡല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എ. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
റിട്ട. സ്റ്റേറ്റ് ന്യൂട്രീഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. അനിത മോഹന്‍, ഐ.സി.എ.ആര്‍ കെ.വി. കെ ഡോ.എ. എച്ച്.ഷംസിയ, റിട്ട. ഭക്ഷ്യസുരക്ഷാ ജോയിന്‍ കമ്മീഷണര്‍ എന്‍ഫോഴ്‌സ്മെന്റ് എ.കെ. മിനി എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പോസ്റ്റര്‍ രചനാ മത്സരം, വിവിധ മില്ലറ്റുത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷ്യ വിഭവങ്ങളുടെ മത്സരം, മില്ലറ്റ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പാനല്‍ ചര്‍ച്ച, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080