ന്യൂഡൽഹി: അറബിക്കടലിൽ ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് ഭൂചലനമുണ്ടായത്. മാലദ്വീപിൽ നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. സുനാമി ഭീഷണിയില്ല. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. രാത്രി 8.56 ഓടെയാണ് ഭൂചലനമുണ്ടായത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp