Sunday, June 15, 2025

കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ആദ്യദിനം ഏഴു ചിത്രങ്ങൾ. പ്രദർശനം രാവിലെ മുതൽ

കൊട്ടാരക്കര : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കും. മിനർവ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലും രാവിലെ 9.30ന് പ്രദർശനം ആരംഭിക്കും. ഔപചാരികമായ ഉദ്ഘാടനച്ചടങ്ങ് വൈകിട്ട് 5,30ന് സ്‌ക്രീൻ നമ്പർ ഒന്നിൽ നടക്കും. ഉദ്ഘാടനത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം ലഭിച്ച പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്’ പ്രദർശിപ്പിക്കും.

29ാമത് ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ ഹോങ്കോങ് സംവിധായിക ആൻ ഹുയിയുടെ ‘ദ പോസ്റ്റ് മോർട്ടം ലൈഫ് ഓഫ് മൈ ഓൺട്,’ ദീപ മത്തേയുടെ ‘ഫയർ’ എന്നീ ചിത്രങ്ങളാണ് രാവിലെ 9.30ന് പ്രദർശിപ്പിക്കുന്നത്. മധ്യവയസ്‌കയായ യെ റുതാങ് എന്ന സ്ത്രീ ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് ജീവിക്കാൻ പാടുപെടുന്നതിന്റെ അനുതാപപൂർണമായ ആവിഷ്‌കാരമാണ് ‘ദ പോസ്റ്റ് മോർട്ടം ലൈഫ് ഓഫ് മൈ ഓൺട്’. ഭർത്താക്കന്മാരിൽ നിന്നും അവഗണന നേരിടുന്ന രണ്ട് സ്ത്രീകൾക്കിടയിൽ ഉടലെടുക്കുന്ന ആത്മബന്ധത്തിന്റെ കഥയാണ് ‘ഫയർ’.
ഫിമെയ്ൽ ഗേസ് വിഭാഗത്തിലുള്ള സൈമാസ് സോംഗ്, മൂൺ, ഡെസർട്ട് ഓഫ് നമീബിയ, ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട്ര മൽസരവിഭാഗത്തിലുണ്ടായിരുന്ന എൽബോ എന്നിവയാണ് നാളെ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts