അർബുദ രോഗബാധിതർക്ക് കേശദാനം ചെയ്ത് മാതൃകയായി ഡി.വൈ.എസ്.പി. ബി.വിനോദും കുടുംബവും.
പത്തനാപുരം: കാൻസർ ചികിത്സയെ തുടർന്ന് മുടി നഷ്ടപ്പെട്ടവർക്ക് സ്വന്തം മുടി മുറിച്ചുനൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് പുനലൂർ ഡി.വൈ.എസ്.പി ബി. വിനോദും കുടുംബവും. വിനോദിന്റെ ഭാര്യ ജയലക്ഷ്മി വി.ആർ., മകൻ അർജ്ജുൻ, മകൾ ആരതി എന്നിവരാണ് പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ കേശം ദാനം ചെയ്ത് പൊതുസമൂഹത്തിന് മാതൃകയായത്.
അർജ്ജുൻ ഇതിനുവേണ്ടി മാത്രം രണ്ടു വർഷത്തോളമെടുത്ത് മുടി നീട്ടിവളർത്തുകയായിരുന്നു. ഏകദേശം 16 ഇഞ്ചോളം നീളമുള്ള മുടി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിൽ ശേഖരിച്ച് ഗാന്ധിഭവന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അയയ്ക്കുവാനാണ് തീരുമാനം.
അർബുദം ബാധിച്ച രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ മുടി നഷ്ടപ്പെടുകയും ഇത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും അപകർഷതാബോധം മൂലം രോഗികൾ ഏറിയ പങ്കും സ്വയമൊതുങ്ങിക്കൂടുകയും പൊതുസമൂഹത്തെ അഭിമുഖീകരിക്കാതെ ഇരിക്കുകയും ചെയ്യുന്നു. ഇത്തരം രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മാണത്തിന് ഉപയോഗിക്കാനാണ് ഈ മുടി.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം