ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ 30-ാം എഡിഷന്റെ ഭാഗമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) 10.12.2024 ചൊവ്വാഴ്ച 1.5 മില്യൺ ദിർഹം സ്വർണ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
2024 ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ (DSF) പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ 1,500 ദിർഹമോ അതിൽ കൂടുതലോ ആഭരണങ്ങൾക്കായി ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ 1.5 മില്യൺ ദിർഹത്തിന്റെ സ്വർണം നേടാം.
ഓരോ ആഴ്ചയും റാഫിൾ നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം സമ്മാനമായി നൽകും. 20 വിജയികൾക്ക് 1/4 കിലോ വീതം ലഭിക്കും. പ്രതിവാര നറുക്കെടുപ്പുകൾ ഡിസംബർ 13, 20, 27, 2025 ജനുവരി 3, 12 തീയതികളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻറെ ഈ പതിപ്പ് ഒരു നാഴികക്കല്ലായി ആഘോഷിക്കുമ്പോൾ ദുബായിയെ സ്വർണത്തിൻറെയും ആഭരണങ്ങളുടെയും ആഗോള തലസ്ഥാനമായി സ്ഥാപിക്കാനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. വർഷങ്ങളായി റീട്ടെയിൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നതിലും പുതുമകൾ വളർത്തുന്നതിലും ഡിജെജി സുപ്രധാനമായ പങ്ക് വഹിക്കുന്നുവെന്ന് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ബോർഡ് അംഗവും മാർക്കറ്റിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ലൈല സുഹൈൽ പറഞ്ഞു.
275ലേറെ റീട്ടെയിൽ ജ്വല്ലറി ഔട്ട്‌ലെറ്റുകളിലായി 85ലേറെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ പ്രമോഷൻറെ ഭാഗമാകും. പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിലെല്ലാം ആകർഷകമായ ഓഫറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080