Tuesday, August 26, 2025

ഇന്റർനാഷണൽ വോളന്റിയർ ഡേ യിൽ മർകസ് ഐ.സി.എഫ് പ്രവർത്തകർക്ക് ദുബായ് പോലീസിന്റെ ആദരം.

ദുബായ് : ഇന്റർനാഷണൽ വോളന്റിയർ ദിനാചരണത്തിന്റെ ഭാഗമായി ദുബായ് പോലീസിന്റെ ഈ വർഷത്തെ ബെസ്റ്റ് വോളണ്ടിയർ അവാർഡ് മർകസ് ഐ.സി.എഫ് പ്രവർത്തകർക്ക് ലഭിച്ചു.

വിവിധ രാജ്യക്കാരായ ഏറ്റവും മികച്ച വോളണ്ടിയർമാരെ ആദരിച്ച ചടങ്ങിൽ ഇന്ത്യക്കാരായി ദുബായ് മർകസ് പി.ആർ മീഡിയ പ്രസിഡണ്ടും ഐ.സി.എഫ് വെൽഫയർ സെക്രട്ടറിയുമായ നസീർ ചൊക്ലി, ഐ.സി.എഫ് പ്രവർത്തകരായ മാഹിൻ മഠത്തിൽ, ഇല്യാസ് മനംകടത്തിൽ, മുഹമ്മദലി പഴയ കടപ്പുറ, മുഹമ്മദ് അഷ്‌റഫ്‌ കുന്നിൽ എന്നിവർ ഇന്ത്യകാർക്ക് അഭിമാനമായി പോലീസിന്റെ മഹത്തായ ആദരവിന് അർഹരായത്.

കോവിഡ് കാലത്തും പ്രളയ കാലത്തും ഇവർക്ക് ദുബൈ ഗവെർന്മെന്റിന്റെ ആദരം ലഭിച്ചിരുന്നു. എമിറേറ്റ് റെഡ് ക്രസന്റ്, ദുബായ് ചാരിറ്റി, വതനീ അൽ ഇമാറാത്, നബദൽ ഇമാറാത്, താങ്ക്യു ഫോർ ഗിവിങ് അടക്കമുള്ള വിവിധ സംഘകടനകളിൽ ഐ.സി.എഫ് ന്റെ നൂറ് കണക്കിന് പ്രവർത്തകർ വോളണ്ടിയർ സേവനം ചെയ്യുന്നുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts