ദുബായ് മാൾ സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലായ് 1 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. 4 മണിക്കൂർ വരെ പാർക്കിങ് ഫീസ് നൽകേണ്ടതില്ല. 4 മണിക്കൂറിനു ശേഷമായിരിക്കും പാർക്കിംഗിന് പണം നൽകേണ്ടി വരിക.
പാർക്കിംഗ് ലഭ്യത മെച്ചപ്പെടുത്താനും എല്ലാവർക്കും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ സന്ദർശനം ഉറപ്പാക്കാനുമാണ് ഈ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
4 മുതൽ 5 മണിക്കൂറിന് 20 ദിർഹവും, 5 മുതൽ 6 മണിക്കൂറിന് 60 ദിർഹവും, 6 മുതൽ 7 മണിക്കൂറിന് 80 ദിർഹവും, 7 മുതൽ 8 മണിക്കൂറിന് 100 ദിർഹവും, 8, 12, 24 മണിക്കൂറുകൾക്ക് യഥാക്രമം 200, 500, 1000 ദിർഹം എന്നിങ്ങനെയാണ് പാർക്കിംഗ് നിരക്കുകൾ.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X