Wednesday, August 27, 2025

ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറി: ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി

തിരുവനന്തപുരം 27.6.2023:
സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്.

ഇപ്പോൾ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി.വേണു.1990 ഐഎസ് ബാച്ച് ഓഫീസറാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ.

1990 ബാച്ചിലെ ഐ.പി.എസ്. ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർ ആൻറ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ്.

കേരള കേഡറിൽ എഎസ്പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി. രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ ഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ് പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.അമേരിക്കയിൽ നിന്ന് ഉൾപ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്.

കൃഷിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടർന്ന് അഗ്രോണമിയിൽ ഡോക്ടറേറ്റും ഫിനാൻസിൽ എംബിഎയും നേടി.

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts