Wednesday, August 27, 2025

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു.

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു.

തിരുവനന്തപുരം 30.6.2023: പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ പോലീസ് മേധാവി അനിൽ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി.

മുതിർന്ന പോലീസ് ഓഫീസർമാർ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.

സ്ഥാനമൊഴിയുന്ന ഡി.ജി.പി അനിൽ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചുമതലകൾ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനിൽകാന്ത് സഹപ്രവർത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയിൽ ഡി.ജി.പിയുടെ വാഹനം കയർ കെട്ടിവലിച്ച് ഗേറ്റിൽ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ യാത്രയാക്കിയത്.
#keralapolice

Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts