Monday, June 16, 2025

കൊല്ലത്തിന് തിലകക്കുറിയായി ഹാബ്ലറ്റ് മാനേജിംഗ് ഡയറക്ടർ ഡോ.പി. കിഷോർ.

കൊല്ലം : സിവിൽ എൻജിനീയറിങ് മേഖലയിൽ സ്‌കിൽ ഡെവലപ്പ്മെന്റിൽ കൊല്ലത്തിന് തിലകക്കുറിയായി അഞ്ച് സുവർണ വർഷങ്ങൾ പിന്നിട്ട് ഹാബിലെറ്റ്. വമ്പൻ എൻജിനിയറിംഗ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗങ്ങളിൽ അനേകം പേരെയെത്തിച്ച് അഞ്ച് സുവർണ വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് കൊല്ലം ആസ്ഥാനമായുള്ള ഹാബിലെറ്റ് ലേണിംഗ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്.

എൻജിനിയറിംഗ്, പോളിടെക്നിക്, ഐ.ടി.ഐ കോഴ്സുകൾ പൂർത്തിയാക്കിയവരെയാണ് തൊഴിലവസരങ്ങൾ ലഭിക്കാതിരുന്നവരെയാണ് ഹാബിലെറ്റ് ഉടച്ചുവാർത്ത് മികവുറ്റ എൻജിനിയർമാരാക്കിയത്.

എൻജിനിയറിംഗ്, പോളിടെക്നിക് കോളേജുകളിൽ നിന്നും ഏറ്റവും മികച്ച മാർക്ക് വാങ്ങി പഠിച്ചിറങ്ങുന്നവർക്ക് പോലും തങ്ങളുടെ അറിവ് തൊഴിൽ മേഖലയിൽ പ്രയോജനപ്പെടുത്താനുള്ള പരിജ്ഞാനമില്ല. പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന അറിവ് മാത്രം പോര മികച്ച ഉദ്യോഗങ്ങൾ സ്വന്തമാക്കാനും അവിടെ തിളങ്ങുവാനും. ഈ വിടവ് വിജയകരമായി നികത്തുകയാണ് ഹാബിലെറ്റ്. ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ വിപണിക്ക് ആവശ്യമായ തൊഴിൽ നൈപുണ്യ വികസന പരിശീലനമാണ് ഹാബിലെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രതിഭകളായ അദ്ധ്യാപകരുടെ ക്ലാസിന് പുറമേ തൊഴിൽ മേഖലയിലെ വിദഗ്ധരും മാർഗ്ഗനിർദ്ദേശങ്ങളുമായെത്തും.

ഹാബിലെറ്റിന്റെ അഞ്ചാം വാർഷികാഘോഷം കൊല്ലം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഹാബ്ലറ്റ് മാനേജിംഗ് ഡയറക്ടർ ഡോ.പി. കിഷോർ സ്വാഗതം ആശംസിച്ചു. ഹാബിലെറ്റ് മാനേജിംഗ് പാർട്ണറും എറിക്സണിന്റെ ഇന്ത്യയിലെ ഓപ്പറേഷൻ ഹെഡുമായ റോണി ജോർജ്ജ് ഫിലിപ്പ് ആശംസ നേർന്നു.

വമ്പൻ പ്രോജക്ടുകൾ ചെയ്തു പരിശീലനം;

കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെയും വിദേശത്തെയും വമ്പൻ നിർമ്മാണ പ്രവൃത്തികളുടെ ത്രി ഡി – ഡിസൈൻ ബിം മോഡലിംഗ് അടക്കമുള്ള പ്രോജക്ടുകൾ ഹാബ്ലറ്റ് ഏറ്റെടുക്കുന്നുണ്ട്. ഹാബ്ലറ്റ് വിജയകരമായി നിർവഹിച്ച ഫുജറ എയർപോർട്ടിന്റെ എ.ടി.സി ടവറിന്റെ ബിം മോഡലിംഗ് ഹാബിലെറ്റ് വിജയകരമായി പൂർത്തീകരിച്ചു. നോയിഡ എയർപോർട്ടിന്റെ പ്രോജക്ട് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇത്തരം പ്രോജക്ടുകളിലൂടെ പഠനത്തിനിടയിൽ തന്നെ സമാനതകളില്ലാത്ത പ്രായോഗിക പരിശീലനവും ലഭിക്കുന്നു.

ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബി.ഐ.എം) സോഫ്റ്റ്‌വെയറിൽ ഏറ്രവും വിദഗ്ധമായ പരിശീലനമാണ് ഹാബിലെറ്റ് നൽകുന്നത്. സി.എ.ഡി, സി.എ.എം, സി.എ.ഇ, ഇന്റീരിയർ ഡിസൈൻ, ആർക്കിടെക്ചറൽ ഡിസൈൻ, ആനിമേഷൻ, മൾട്ടി മീഡിയ എന്നിവയിലും പരിശീലനം നൽകുന്നു.

കോളേജുകളിലേക്കും;

എൻജിനിയറിംഗ് കോഴ്സിന്റെ ആദ്യവർഷം മുതൽ തന്നെ കോളേജുകളിലും ഹാബിലെറ്റ് നൈപുണ്യ വികസന പരിശീലനം നടത്തുന്നുണ്ട്. പള്ളിമുക്ക് യൂനുസ് കോളേജിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിശീലനം ആരംഭിക്കും. കരിക്കോട് ടി.കെ.എം എൻജിനീയറിംഗ് കോളേജ് അടക്കമുള്ള മറ്റ് പ്രമുഖ കോളേജുകളുമായി ക്ലാസിന് കരാർ ഒപ്പിട്ടുണ്ട്.

”ഹാബിലെറ്റിലൂടെ അനേകം പേർ ഉന്നത ഉദ്യോഗങ്ങൾ സ്വന്തമാക്കുന്നതിൽ സന്തേോഷമുണ്ട്. ഹാബ്ലറ്റ് എന്ന സ്ഥാപനം ഇനിയും അനേകം പേരുടെ ജീവതത്തിൽ വസന്തം സൃഷ്ടിക്കട്ടേ.””
എ. അഭിലാഷ് (ക്രൈം ബ്രാഞ്ച് കൊല്ലം എ.സി.പി)

”അനേകം പേരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ഹാബിലെറ്റും അതിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ആഗോളതലത്തിലുള്ള ആനുകാലിക അറിവുകൾ ലഭ്യമാക്കി ലോക വിപണിക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ സൃഷ്ടിക്കുന്നതിൽ ഹാബിലെറ്റ് വൻ വിജയമാണെന്നതിന്റെ തെളിവാണ് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ. “”
ഡോ. പി. കിഷോർ (ഹാബ്ലറ്റ് എം.ഡി)

”രാജ്യത്ത് തൊഴിൽരഹിതരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരും അതിലേറെ തൊഴിൽ അവസരങ്ങളും ഉണ്ട്. ഈ തൊഴിലുകൾക്ക് അനുയോജ്യരായവരെ ലഭിക്കാത്തതാണ് പ്രശ്നം. ഇത് രാജ്യം തന്നെ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ്. കരിക്കുലവും ബന്ധപ്പെട്ട തൊഴിൽ രംഗവും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രശ്നം. ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാബിലെറ്റ് പ്രവർത്തിക്കുന്നത്. “”
റോണി ജോർജ്ജ് ഫിലിപ്പ് (മാനേജിംഗ് പാർട്ണർ)

”കോളേജ് ക്ലാസ് മുറിയിൽ തിയറി മാത്രമാണ് പഠിപ്പിക്കുന്നത്. പ്രായോഗിക പാഠങ്ങളിലൂടെ തിയറി മനസിൽ ഉറപ്പിക്കുകയാണ് ഹാബിലെറ്റ്. വിവിധ പ്രോജക്ടുകൾ ചെയ്യാനുള്ള എളുപ്പഴികളും പഠിപ്പിച്ചു “”
ഗ്രിഗറി ചെറിയാൻ (അടൂർ എസ്.എൻ.ഐ.ടി പൂർവ്വ വിദ്യാർത്ഥി)

”ഒരുപാട് അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഹാബിലെറ്റിൽ എത്തിച്ചേർന്നത്. അത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കോളേജ് ക്ലാസ് മുറിയിലെ പഠനത്തിൽ നിന്നും വ്യത്യസ്തമായി തിയറിയും പ്രായോഗികതയും തമ്മിലുള്ള അന്തരം ഇവിടെ നിന്നാണ് ബോദ്ധ്യപ്പെട്ടത്. “”
അമൽ മാത്യു (സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജ്, പാല)

”ഹാബിലെറ്റിനെക്കുറിച്ച് കേട്ടറിഞ്ഞാണ്…. ൽ നിന്നും വന്നത്. നമ്മളെ മാറ്റിമറിച്ച് പ്ലേസ്മെന്റ് ഉറപ്പാക്കുമെന്ന കേട്ടറിവ് യാഥാർത്ഥ്യമാണെന്ന് ബോദ്ധ്യമായി. “”
അബ്ദുൾ അഹദ് (സെന്റ് ഗ്ലിറ്റ്സ് കോളേജ് ഒഫ് എൻജിനിയറിംഗ്)

”സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന അദ്ധ്യാപകരാണ് ഹാബിലെറ്റിന്റെ ഒരു പ്രത്യേകത. ക്ലാസ് മുറിയുടെ അന്തരീക്ഷമല്ല. ഏത് പ്രോജക്ടും ചെയ്യാനുള്ള അറിവും ആത്മവിശ്വാസവും ഇവിടെ നിന്നും ലഭിച്ചു. “”
മുഹമ്മദ് ഷാ (യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് പള്ളിമുക്ക്)

”ഹാബിലെറ്റിലെ പഠനമാണ് എൻജിനീയർ എന്ന നിലയിലുള്ള ആത്മവിശ്വാസം സമ്മാനിച്ചത്. പഠിച്ചത് പ്രയോഗവൽക്കരിക്കാനുള്ള കരുത്തും ദിശാബോധവും സമ്മാനിച്ചു. “”
അലീഷ (വി.കെ.സി.ടി)

”ബിമ്മിൽ തുടങ്ങി അഞ്ചോളം സോഫ്റ്റ്‌വെയറുകൾ ആഴത്തിൽ പഠിക്കാനായി. ഈ സോഫ്റ്റുവയറുകൾ ഉപയോഗിച്ചുള്ള പ്രോജക്ട് വർക്കിലൂടെ സ്വന്തമായി പുതിയത് ചെയ്യാനുള്ള ധൈര്യം ഹാബിലെറ്റ് നൽകി.”
എൽസ (ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ്)

”കോളേജിലേതിൽ നിന്നും വ്യത്യസ്തമായ അദ്ധ്യയന രീതിയാണ് ഹാബിലെറ്റിൽ. ചുരുങ്ങിയ കാലത്തിനുള്ളിൽ എന്നെ ഉടച്ചുവാർത്തു. പ്രോജക്ട് വർക്കുകൾ ചെയ്തുള്ള പരിശീലനത്തിലൂടെ കോളേജിൽ നിന്നും ലഭിക്കാത്ത പ്രായോഗിക ജ്ഞാനം ലഭിച്ച. “”
അഥീന (ടി.കെ.എം എൻജിനിയറിംഗ് കോളേജ്)

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts