- തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ദൻ ഡോ. എം. കുഞ്ഞാമൻ മരിച്ച നിലയിൽ. ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ജാതിയുടെ പേരിൽ ഏറെ അവഗണന നേരിട്ട പോരാളിയുടെ ജീവിത കഥ കൂടിയാണ് ഡോ. കുഞ്ഞാമന്റേത്.
ദളിത് ചിന്തകനാണ്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം.
എതിര് എന്ന് പേരിട്ടിരിക്കുന്ന പരാജിതന്റെ ആത്മകഥ എന്ന ആത്മകഥക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇത് നിരസിച്ചു. അവാർഡിന് വേണ്ടിയല്ല എഴുതുന്നതെന്നും നന്ദിപൂർവ്വം നിരസിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. കാൻസർ ബാധിതയായ ഭാര്യ വീട്ടിലില്ലായിരുന്നു. ഏക മകൻ വിദേശത്താണ് .
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. അടുക്കളയിൽ തറയിൽ മലർന്ന് കിടക്കുകയായിരുന്നു. വായിൽ നിന്ന് ഛർദ്ദിൽ പോലെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയുള്ളു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ
ഡോ. കുഞ്ഞാമൻ മരിച്ച നിലയിൽ
