കൊല്ലം : ആൾക്കൂട്ടം പാഞ്ഞടുത്താലും കോലം കത്തിച്ച് തീ പടർത്തിയാലും വടിയെടുത്താലും കല്ലെടുത്താലും നേരിടാൻ സുസജ്ജമാണ് പൊലിസ്. ആശ്രാമം മൈതാനത്ത് തയ്യാറെടുപ്പ് പരിശീലനം (മോക്ഡ്രിൽ) നടത്തി സേനയുടെ കാര്യക്ഷമതയുടെ മാറ്റുരച്ചുനോക്കുന്നതിന് സിറ്റി പൊലിസ് കമ്മിഷണർ കിരൺനാരായണനാണ് നേതൃത്വം നൽകിയത്.
ചാത്തന്നൂർ, കരുനാഗപ്പള്ളി, എഴുകോൺ സബ് ഡിവിഷനുകളിലെയും എ ആർ ക്യാമ്പിലെയും 46 ഉദ്യോഗസ്ഥർ പങ്കെടുത്തു. നാഷണൽ പോലീസ് അക്കാദമിയിൽനിന്ന് വിരമിച്ച ഡ്രിൽഇൻസ്ട്രക്ടർ കെ എൻ സോമനും കേരള പോലീസ് അക്കാദമിയിൽ നിന്നുള്ള വിദഗ്ധ പരിശീലകരുമാണ് മോക്ക് ഡ്രിൽ നയിച്ചത്.
എട്ടരയ്ക്ക് ആരംഭിച്ച മോക്ക് ഡ്രിൽ ഒരുമണിക്കൂറിലാണ് പൂർത്തിയായത്. ആദ്യം ലാത്തിചാർജ്, ജനക്കൂട്ടം കൂടുതൽ അക്രമത്തിലേക്ക് നീങ്ങുമ്പോൾ ഗ്രനേഡ് പ്രയോഗം. കോലം കത്തിക്കുമ്പോൾ ഫയർഫോഴ്‌സ് തീഅണയ്ക്കുന്നതും പരിക്കേൽക്കുന്നവരെ ആംബുലൻസിലെത്തിച്ചുള്ള രക്ഷാപ്രവർത്തനവും പൊലീസ്‌വാഹനആക്രമണപ്രതിരോധവും അവതരിപ്പിച്ചു.
അടുത്തഘട്ടമായി നഗരപ്രദേശങ്ങളിൽ ഭീകരാക്രമണംപോലെയുള്ള പ്രതിസന്ധി പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കും. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിർമൽകുമാർ, സബ് കലക്ടർ നിഷാന്ത് സിഹാര, അഡീഷണൽ കമ്മീഷണർ സക്കറിയ മാത്യു, എ സി പി എസ് ഷെരീഫ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രദീപ് കുമാർ, കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, നാർക്കോട്ടിക് സെൽ എ.സി.പി ജയചന്ദ്രൻ, ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചൻ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080