കൊല്ലം : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം തേവള്ളി രാമവർമ്മ ക്ലബിൽ ജില്ലാ കലക്ടർ എൻ ദേവിദാസ് നിർവഹിച്ചു. “റൈറ്റ്, ജസ്റ്റിസ്, ആക്ഷൻ ഫോർ ഓൾ വുമൺ ആൻഡ് ഗേൾസ്” എന്നതാണ് ഈ വർഷത്തെ വനിതാ ദിന തീം. ദിനാചരണത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് രാമവർമ ക്ലബ് വരെ സ്ത്രീ സുരക്ഷാ റാലി സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷാ നിയമങ്ങളായ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, പോഷ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, സൈബർ നിയമങ്ങൾ, പോലീസിൽ പരാതി നൽകുന്ന രീതി, പോലീസ് വകുപ്പിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, ഹെല്പ് ലൈൻ നമ്പറുകൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കോളജ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. ബിജി അധ്യക്ഷയായി. ജില്ലാ ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ നിഷ ആർ നായർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എൽ രഞ്ജിനി, ജില്ലാ എംപവർമെന്റ് ഓഫീസർ സി രമ്യ, സി ഡി എസ് ചെയർപേഴ്‌സൺ എസ് അംബിക, പോഷ് എൽ സി മെമ്പർ അഡ്വ ശ്രീദേവി, അഞ്ചാലുംമൂട് ശിശു വികസന പദ്ധതി ഓഫീസർ ഡോ ടിൻസി രാമകൃഷ്ണൻ, ചിറ്റുമല ശിശുവികസന പദ്ധതി ഓഫീസർ എസ് റാണി, സർക്കാർ ആഫ്റ്റർ കെയർ ഹോം സൂപ്രണ്ട് ആർ ബിന്ദു, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ വി ഷീജ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
