മാളികപ്പുറം സിനിമയെ കുറിച്ച് സംവിധായകൻ പദ്മകുമാറിന്റെ വാക്കുകൾ വൈറലാകുന്നു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ലിങ്ക് : https://www.facebook.com/padmakumar.manghat
കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാൻ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കിൽ ‘മാളികപ്പുറം’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്.
എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കിൽ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്, അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവൾ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവും കൂടിയാണ്.
ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആൻ്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! ഒപ്പം സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!