Tuesday, August 26, 2025

മഞ്ഞുമ്മൽ ബോയ്സിലെ ചായക്കടക്കാരൻ യഥാർത്ഥ ക്യാരക്ടർ. അദ്ദേഹത്തിന്റെ മകൻ ഗുണാകേവിൽ മരണപ്പെട്ടതാണ്; സംവിധായകൻ ചിദംബരം

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് സിനിമ പ്രേക്ഷകർക്കിടയിൽ സൃഷ്‌ടിച്ച തരംഗം അവസാനിച്ചിട്ടില്ല. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്രതിരിച്ച ചെറുപ്പക്കാർക്ക് അഭിമുഖീകരിക്കേണ്ടി വന്ന ഒരു ദുരന്തത്തെ അതേ രീതിയിൽ ചിത്രീകരിക്കുവാൻ മഞ്ഞുമ്മൽ ബോയ്സിലൂടെ സംവിധായകൻ ചിദംബരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണ് 125 കോടിയിൽ പുറത്ത് കളക്ഷൻ നേടാൻ കഴിഞ്ഞു എന്നത്.

കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2006 ൽ നടന്ന സംഭവമാണ് സിനിമ എന്നതും അത് ചിത്രീകരിച്ചിരിക്കുന്ന രീതിയും തന്നെയാണ് മഞ്ഞുമ്മൽ ബോയ്സിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ റിയൽ ക്യാരക്ടറുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകൻ ചിദംബരം. ചിത്രത്തിൽ ചായക്കടക്കാരൻ റിയൽ ക്യാരക്ടർ ആണെന്നും വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ മകൻ കുഴിയിൽ വീണ് മരണപ്പെട്ടിട്ടുണ്ട് എന്നും ചിദംബരം പറയുന്നു. അദ്ദേഹത്തിന്റെ മൂത്തമകൻ ആ കുഴിയിൽ പോയിട്ടുണ്ട് പുള്ളിക്കാരന്റെ മറ്റൊരു മകനെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അവിടെ ചായക്കട നടത്തുന്നുണ്ട്. അത് ആത്മഹത്യയാണോ എന്നൊന്നും അറിയില്ല എന്റെ അണ്ണൻ ആ കുഴിയിലാണ് പോയതെന്ന് എന്നോട് ഈ പുള്ളി പറഞ്ഞിരുന്നു.

ആദ്യം ഗുണകേവിൽ എത്തിയപ്പോൾ നല്ല ഇരുട്ടായിരുന്നു. ഞാൻ ആദ്യം ഇറങ്ങുമ്പോൾ കണ്ട സ്വഭാവമല്ല പിന്നീട് കണ്ടത്. ആദ്യം ഇറങ്ങിയത് ഒരു വേനലിൽ ആയിരുന്നു പിന്നീട് മഴക്കാലത്തും. മഴക്കാലത്ത് അവിടേക്ക് ഇറങ്ങുക എന്നത് അപകടം പിടിച്ച പണിയാണ്. അതുപോലെ കൊടൈക്കനാലിൽ നമ്മൾ എവിടെ പോയാലും റൂം വേണോ എന്ന് ചോദിച്ചു കുറെ ആൾക്കാർ ഉണ്ടാവും അതിൽ ഒരാളെ റെപ്രസെന്റ് ചെയ്യാനാണ് എനിക്ക് തോന്നിയത്. കാരണം അവർക്കായിരിക്കും ആ പ്രദേശത്തെക്കുറിച്ച് കൂടുതൽ പറയാനുണ്ടാവുക. അവർ കൊടൈയുടെ മക്കളാണ്. അതുകൊണ്ടുതന്നെയാണ് അങ്ങനെയുള്ള ഒരു കാരക്ടർ വേണമെന്ന് തോന്നിയതും എന്ന് ചിദംബരം പറഞ്ഞു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts