Sunday, June 15, 2025

കണ്ണനല്ലൂർ ടൗൺ വികസനം യാഥാർത്ഥ്യമാകുന്നു. നഷ്ടപരിഹാരത്തുക വിതരണം ആരംഭിച്ചു.

കണ്ണനല്ലൂർ ടൗൺ വികസനം യാഥാർത്ഥ്യമാകുന്നു. നഷ്ടപരിഹാരത്തുക വിതരണം ആരംഭിച്ചു.

കണ്ണനല്ലൂർ : കൊല്ലം കണ്ണനല്ലൂർ ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിക്കുന്ന കെട്ടിടങ്ങളുടെയും നഷ്ടപരിഹാരത്തുകയുടെ വിതരണം ആരംഭിച്ചു. കളക്ടറേറ്റിൽ നടന്ന പരിപാടി പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടർ എൻ.ദേവിദാസ് ഐ.എ.എസ്. അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു, ഡെപ്യൂട്ടി കളക്ടർ യു.ഷീജ ബീഗം, സ്പെഷ്യൽ തഹസീദാർ ബി. ദ്വിതീപ്കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ദീപ ഓമനക്കുട്ടൻ, കിഫ്‌ബി വാലുവേഷൻ അസിസ്റ്റന്റ് എ.പി. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ ടീച്ചർ, ഷാനിബ, സജാദ് സലീം എന്നിവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts