ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു.
എറണാകുളം 26-3-2023 : രാത്രി 10.30 ഓടുകൂടി എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
അന്ത്യ കർമ്മങ്ങൾ സംബന്ധിച്ച് കാര്യങ്ങൾ ഒരു തീരുമാനം ഉണ്ടായിട്ടുണ്ട്. നാളെ വൈകിട്ട് 5 മണിയോടുകൂടി ഇരിങ്ങാലക്കുട കത്തിഡ്രൽ പള്ളിയിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. അതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്താൻ ബന്ധുക്കൾ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ 8 മണിയോടുകൂടി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിക്കും. അവിടെ 11 മണിവരെ പൊതു ദർശനം ഏർപ്പാടാക്കിയിട്ടുണ്ട്. ഉച്ചയോടുകൂടി ഇരിങ്ങാലക്കുട ടൌൺ ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. അതിനുശേഷം ഉച്ചയ്ക്ക് 3 മണിയോടുകൂടി ഇരിങ്ങാലക്കുടയിലെ വസതിയിൽ എത്തിക്കും. വൈകിട്ട് 5.30 ഓടുകൂടി ഇരിങ്ങാലക്കുട കാത്തിഡ്രൽ പള്ളിയിൽ സംസ്കാരം നടക്കും.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ.