ആൺതരിയെന്തിന്, അച്ഛന്റെ കരളായ ഞാനിവിടെ ഇല്ലേ’ എന്ന് പറഞ്ഞു കരൾ പകുത്തു നൽകി അച്ഛന് പുതുജീവനേകിയ മിലി സമൂഹത്തിനു മാതൃകയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ടോണി പാപ്പാന് വേണ്ടിയാണു അദ്ദേഹത്തിന്റെ മകൾ മിലി ടോണി കരൾ പകുത്തു നൽകിയത്.
കുടുംബക്കാരും ബന്ധുക്കളുമൊക്കെ കരൾ പകുത്തു നൽകാൻ സന്നദ്ധതയുള്ള ആളെ തേടി നാട് മുഴുവൻ തേടി നടക്കുമ്പോൾ മറ്റൊരാളെ അന്വേഷിക്കാൻ മിലിയുടെ മനസ് അനുവദിച്ചില്ല. കാരണം സ്വന്തം ചോരയ്ക്ക് കരൾ കൊടുത്ത് മാതൃക കാട്ടിയ ഒരാൾ ഒപ്പം ഉണ്ടായിരുന്നു. ഭർത്താവ് റോയ് ടോം. ലിവർ സിറോസിസ് ബാധിച്ച അച്ഛന് കരൾ പകുത്തു നൽകിയ കെട്ട്യോൻ നിഴലും പിന്തുണയുമായി ഒപ്പമുള്ളപ്പോൾ തന്റെ അച്ഛന് കരൾ കൊടുക്കാൻ വേറെ ആരെയും അന്വേഷിക്കാതെ കരൾ കൊടുത്ത ശേഷം എല്ലാവിധ ആരോഗ്യത്തോടെയും ഭർത്താവും അച്ഛനും ജീവിക്കുന്നത് കാണുമ്പോൾ സ്വത്തിനും പണത്തിനും വേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർ ഇത് കാണുക.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ