കൊല്ലം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.വി. പത്മരാജൻ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തെുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായിരുന്നു. രണ്ട് ദിവസമായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വൈദ്യുതി, ധനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നു. 1983-87 വരെ കെ.പി.സി.സി പ്രസിഡന്റായിരുന്നു. 1982, 1991ലും ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തി. കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിര ഭവൻ സ്ഥാപിക്കുന്നതിനായി മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080