പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി: ജി.ലക്ഷ്മണനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി: ജി.ലക്ഷ്മണനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യമുള്ളതിനാൽ 50,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ശേഷം 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകി വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മൺ. ഇന്ന് രാവിലെ ഐജി ലക്ഷ്മൺ ചോദ്യം ചെയ്യലിനായി കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിൻറെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ